കറാച്ചി : രാഷ്ട്രീയം പറയുന്ന ചാനല്‍ ചര്‍ച്ചകള്‍ പലപ്പോഴും പരിധിവിട്ട് തർക്കത്തിലേയ്ക്ക് എത്താറുണ്ട്. എന്നാൽ ഒരു ലൈവ് ചാനല്‍ ചര്‍ച്ചയ്ക്കെത്തിയവരുടെ തമ്മിലടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. പാകിസ്ഥാനിലെ പ്രശസ്ത അവതാരകനായ ജാവേദ് ചൗധരിയുടെ ‘കല് തക് ‘ എന്ന രാഷ്ട്രീയ ചര്‍ച്ചാ പരിപാടിയ്ക്കിടെയാണ് സംഭവം.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് ( പി.ടി.ഐ ) പാര്‍ട്ടിയുടെ അനുകൂലിയായ ഷേര്‍ അഫ്സല് ഖാൻ മര്‍വത് എന്ന അഭിഭാഷകനും നവാസ് ഷെരീഫിന്റ പാകിസ്ഥാൻ മുസ്ലീം ലീഗ് – നവാസ് പാര്‍ട്ടിയുടെ സെനറ്ററായ അഫ്നാൻ ഉല്ലാ ഖാനുമാണ് ചര്‍ച്ചയ്ക്കിടയിൽ ശാരീരികമായി ആക്രമിച്ചത്.
അഫ്നാന്റെ വാക്കുകള്‍ അതിരുകടന്നതോടെ നിയന്ത്രണം നഷ്ടമായ മര്‍വത് അഫ്നാന്റെ തലയ്ക്ക് അടിച്ചു. സെക്കന്റുകള്‍ക്കുള്ളില്‍ അഫ്നാനും തിരിച്ചടിച്ചു. ഇതിനിടെ ചാനലിലെ ചില ജീവനക്കാര്‍ ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
Post Your Comments