Latest NewsKeralaNews

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു: ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

Read Also: ഇരിങ്ങാലക്കുടയിൽ അസാപ് കേരളയുടെ മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന് സംഘടിപ്പിക്കും: ആർ ബിന്ദു

മഴ തുടരുന്ന സാഹചര്യത്തിൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനുള്ള സാധ്യത കൂടുതലാണ്. മലയോരമേഖലകളിലും മറ്റും മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ എന്നിവ ഉണ്ടാകാനും സാധ്യത കാണുന്നു. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം. പൊതുജനസുരക്ഷ കണക്കിലെടുത്ത് സർക്കാർ സംവിധാനങ്ങൾ പുറത്തിറക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Read Also: കോഴ കൈമാറിയ ദിവസം അഖില്‍ മാത്യു തലസ്ഥാനത്ത് എത്തിയിട്ടില്ല, പത്തനംതിട്ടയില്‍!! സംഭവം ആള്‍മാറാട്ടമെന്ന് സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button