Latest NewsKeralaNews

കോഴ കൈമാറിയ ദിവസം അഖില്‍ മാത്യു തലസ്ഥാനത്ത് എത്തിയിട്ടില്ല, പത്തനംതിട്ടയില്‍!! സംഭവം ആള്‍മാറാട്ടമെന്ന് സംശയം

അഖില്‍ മാത്യുവിനെ സംഭവദിവസത്തിന് മുൻപ് നേരിട്ട് .കണ്ടിട്ടില്ലെന്നു ഹരിദാസൻ

തിരുവനന്തപുരം: നിയമനത്തിനായി ആരോഗ്യ മന്ത്രിയുടെ പി എ അഖില്‍ മാത്യൂവിനു ഏപ്രില്‍ 10ന് തലസ്ഥാനത്ത് വച്ച്‌ ഒരു ലക്ഷം രൂപ കൈമാറിയെന്ന ഹരിദാസന്റെ ആരോപണത്തിൽ പുതിയ സംശയവുമായി പോലീസ്. കോഴ കൈപ്പറ്റിയെന്ന് പരാതിക്കാരൻ ആരോപിക്കുന്ന ദിവസം അഖില്‍ മാത്യൂ തലസ്ഥാനത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് പറയുന്നു. ഏപ്രില്‍ 10,11 തീയതികളില്‍ അഖില്‍ മാത്യു പത്തനതിട്ടയിലുണ്ടായിരുന്നതായാണ് ടവര്‍ ലൊക്കേഷൻ പരിശോധിച്ചത് വഴി പൊലീസ് അറിയിക്കുന്നത്. അതിനാല്‍ തന്നെ അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നതാണോ എന്ന സംശയത്തിലാണ് പോലീസ്.

read also: കഞ്ഞി വെച്ചില്ല, ഉറങ്ങിക്കിടന്ന ഭാര്യയുടെ നെഞ്ചിന്‍കൂട് ചവിട്ടിത്തകർത്തു, രക്തം തളംകെട്ടി മരണം: 39കാരന് ജീവപര്യന്തം

ഇടനിലക്കാരനായ അഖില്‍ സജീവ്, അഖില്‍ മാത്യുവിന്റെ ഫോട്ടോ കാണിച്ചു തന്നിരുന്നുവെന്നും അതേ വ്യക്തിയ്ക്ക് ഏപ്രില്‍ 10-ാം തീയതി ഉച്ചയ്ക്ക് ശേഷം 2.30ന് ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പരിസരത്ത് വച്ച്‌ തുക കൈമാറിയെന്നുമാണ് ഹരിദാസന്റെ ആക്ഷേപം. എന്നാല്‍ അന്നേ ദിവസം വൈകുന്നേരം 3.30-ന് അഖില്‍ മാത്യു പത്തനംതിട്ടയിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു.

ഇതിനു പിന്നാലെ, അഖില്‍ മാത്യുവിനെ സംഭവദിവസത്തിന് മുൻപ് നേരിട്ട് .കണ്ടിട്ടില്ലെന്നും അയാള്‍ തന്നെയാണോ പണം കൈപ്പറ്റിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും വീഡിയോ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ ഹരിദാസൻ പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button