KollamKeralaNattuvarthaLatest NewsNews

ഭാ​ര്യ​യെ ഹെ​ല്‍​മ​റ്റ് കൊ​ണ്ട് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു: ഭ​ര്‍​ത്താ​വ് അറസ്റ്റിൽ

ച​ട​യ​മം​ഗ​ലം പൂ​ങ്കോ​ട് മ​ണി​ക​ണ്ഠ​വി​ലാ​സ​ത്തി​ൽ സു​നി​ൽ​കു​മാ​ർ(34) ആ​ണ് പൊലീസ് പിടിയിലാ​യ​ത്

അ​ഞ്ച​ല്‍: ഭാ​ര്യ​യെ ഹെ​ല്‍​മ​റ്റ് കൊ​ണ്ട് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച ഭ​ര്‍​ത്താ​വ് പൊ​ലീ​സ് പി​ടി​യി​ല്‍. ച​ട​യ​മം​ഗ​ലം പൂ​ങ്കോ​ട് മ​ണി​ക​ണ്ഠ​വി​ലാ​സ​ത്തി​ൽ സു​നി​ൽ​കു​മാ​ർ(34) ആ​ണ് പൊലീസ് പിടിയിലാ​യ​ത്.

ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ സു​നി​ല്‍​കു​മാ​ര്‍ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ശ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​നം സ​ഹി​ക്കാ​തെ വ​ന്ന​തോ​ടെ യു​വ​തി കോ​ട​തി​യി​ല്‍ നി​ന്നും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ര​വ് നേ​ടി​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ​യാ​ണ് ഇ​യാ​ള്‍ വീ​ണ്ടും ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ച​ത്. ‌

Read Also : മരത്തിൽ തൂങ്ങിയ നിലയില്‍, ആഴത്തിലുള്ള മുറിവുകൾ: ഡല്‍ഹിയിലെ പാര്‍ക്കില്‍ തിരുവല്ല സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഹെ​ല്‍​മ​റ്റ് കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​യു​ടെ മൂ​ക്കി​ന്‍റെ പാ​ലം ത​ക​ര്‍​ന്നു. മു​ഖ​ത്തും ശരീ​ര​ഭാ​ഗ​ത്തും നി​ര​വ​ധി പ​രി​ക്കു​ക​ള്‍ ഏ​റ്റു. തുടർന്നാണ് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളും ച​ട​യ​മം​ഗ​ലം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ സു​നി​ല്‍​കു​മാ​ര്‍ ഒ​ളി​വി​ല്‍ പോ​യെന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍, ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ മ​ന​സി​ലാ​ക്കി​യ പൊ​ലീ​സ് ഇ​യാ​ള്‍ വീ​ട്ടി​ല്‍ ത​ന്നെ ഉ​ണ്ടെ​ന്നു മ​ന​സി​ലാ​ക്കു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മ​മു​ള്‍​പ്പ​ടെ നി​ര​വ​ധി വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button