KottayamNattuvarthaLatest NewsKeralaNews

ട്രാ​വ​ന്‍കൂ​ര്‍ സി​മ​ന്‍റ്സി​ലെ സ്റ്റോ​ര്‍ റൂ​മി​ല്‍നി​ന്നും ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ചു: മൂന്ന് ജീവനക്കാർ അറസ്റ്റിൽ

പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് ഭാ​ഗ​ത്ത് രാ​ജേ​ഷ് ഭ​വ​നി​ല്‍ സി.​ആ​ര്‍. രാ​ജീ​വ് (41), തി​രു​വ​ന​ന്ത​പു​രം അ​ടി​യ​ന്നൂ​ര്‍ ആ​റാ​ലും​മൂ​ട് ഭാ​ഗ​ത്ത് കു​ഴി​വി​യ​ല​ക​ത്ത് എ.​എ​ല്‍. ജ​യ​ലാ​ല്‍ (49), തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​യ്ക്ക​ല്‍ പ​ന​ക്കോ​ട് ഭാ​ഗ​ത്ത് രാം​നി​വാ​സി​ല്‍ ജി.​ആ​ര്‍. രാ​കേ​ഷ് (35) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചി​ങ്ങ​വ​നം: ട്രാ​വ​ന്‍കൂ​ര്‍ സി​മ​ന്‍റ്സി​ലെ സ്റ്റോ​ര്‍ റൂ​മി​ല്‍നി​ന്നും ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു​പേ​ർ അറസ്റ്റിൽ. പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് ഭാ​ഗ​ത്ത് രാ​ജേ​ഷ് ഭ​വ​നി​ല്‍ സി.​ആ​ര്‍. രാ​ജീ​വ് (41), തി​രു​വ​ന​ന്ത​പു​രം അ​ടി​യ​ന്നൂ​ര്‍ ആ​റാ​ലും​മൂ​ട് ഭാ​ഗ​ത്ത് കു​ഴി​വി​യ​ല​ക​ത്ത് എ.​എ​ല്‍. ജ​യ​ലാ​ല്‍ (49), തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​യ്ക്ക​ല്‍ പ​ന​ക്കോ​ട് ഭാ​ഗ​ത്ത് രാം​നി​വാ​സി​ല്‍ ജി.​ആ​ര്‍. രാ​കേ​ഷ് (35) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ചി​ങ്ങ​വ​നം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് ഉടൻ! ഓഫർ വിലയിൽ ഗൂഗിൾ പിക്സൽ 7 സ്വന്തമാക്കാൻ അവസരം, വില വിവരങ്ങൾ അറിയൂ

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ചെയാണ് സംഭവം. ട്രാ​വ​ന്‍കൂ​ര്‍ സി​മ​ന്‍റ​സി​ന്‍റെ മെ​യി​ന്‍റ​ന​ന്‍സ് വി​ഭാ​ഗ​ത്തി​ന്‍റെ സ്റ്റോ​റൂ​മി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​വ​ര്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. മെ​യി​ന്‍റ​ന​ന്‍സ് വി​ഭാ​ഗ​ത്തി​ലെ ഹെ​ല്‍പ്പ​ര്‍ സ്റ്റാ​ഫാ​യി​രു​ന്നു ഇ​വ​ര്‍.

Read Also : പത്ത് വയസുകാരിയെ ദിവസങ്ങളോളം പീഡിപ്പിച്ചു: ഭീഷണിപ്പെടുത്തി, യുവാവിന് 91 വര്‍ഷം കഠിന തടവ്

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ചി​ങ്ങ​വ​നം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും മോ​ഷ്ടി​ച്ച ബാ​റ്റ​റി​ക​ള്‍ ക​ണ്ടെ​ടു​ത്തിട്ടുണ്ട്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button