അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 50കാരന് പത്തുവർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പള്ളിക്കൽ ചേന്നം പുത്തൂർ തോപ്പിൽ ഹരികുമാറിനെയാണ് ശിക്ഷിച്ചത്.
Read Also : ‘ഞങ്ങൾ കന്നഡിഗർ വളരെ സഹിഷ്ണുതയുള്ള ആളുകളാണ്, പക്ഷേ…’; സിദ്ധാർത്ഥിനെ ഇറക്കിവിട്ടതിൽ ശിവരാജ്കുമാർ
അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീറാണ് ശിക്ഷ വിധിച്ചത്. പള്ളിക്കൽ ചേന്നം പുത്തൂർ തോപ്പിൽ ഹരികുമാറിനെയാണ് ശിക്ഷിച്ചത്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നപ്പോൾ ഉപദ്രവിച്ചുവെന്നാണ് കേസ്.
15 സാക്ഷികളെയും 16 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. അടൂർ എസ്ഐ ആയിരുന്ന ബി. ശ്രീജിത്താണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സ്മിത ജോൺ ഹാജരായി.
Post Your Comments