KeralaLatest News

സ്പീക്കർ വിളക്ക് കൊളുത്തവേ ഗണപതി മിത്തല്ല എന്ന് പറഞ്ഞു, യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

സ്പീക്കർ ഷംസീർ ഗണപതി മിത്താണ് എന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. എൻഎസ്എസ് ഉൾപ്പെടെ നിരവധി ഹിന്ദു സംഘടനകൾ ഷംസീറിനെതിരെ രംഗത്തെത്തിയിരുന്നു.

ഈ പ്രശ്നവുമായി ബന്ധപ്പെട്ട് കൊണ്ട് സിപിഎമ്മിനെതിരെ കോൺഗ്രസും ബിജെപിയും പല മതസംഘടനകളും മുന്നോട്ട് വന്നതോടുകൂടിയാണ് ഈ പ്രശ്നം ഇപ്പോൾ വിവാദമായി കൊണ്ടിരിക്കുന്നത്. എ എൻ ഷംസീറിൻ്റെ ഈ പരാമർശത്തെ തുടർന്ന് മാപ്പ് പറയണം എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറയുന്നത്.

ഇതിനിടെ, സ്പീക്കർ വിളക്ക് കൊളുത്തുന്നതിനിടെ ഗണപതി മിത്ത് അല്ല എന്ന് വിളിച്ചു പറഞ്ഞ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവ് ഗണപതി മിത്തല്ല എന്ന് പറഞ്ഞു ചിരിക്കുന്നത് വീഡിയോയിൽ കാണാം.

വീഡിയോ:

shortlink

Related Articles

Post Your Comments

Related Articles


Back to top button