പൊന്നാനി: മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി. പൊന്നാനി മാതൃശിശു കേന്ദ്രത്തിൽ പ്രസവ ചികിത്സയ്ക്കെത്തിയ വെളിയങ്കോട് സ്വദേശി റുക്സാന (26)യ്ക്കാണ് രക്തം മാറിക്കയറ്റിയത്. ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിന് പകരം റുക്സാനയ്ക്ക് ബി പോസിറ്റീവ് രക്തം നൽകിയതാണ് ആരോപണം. ഗ്രൂപ്പ് മാറി രക്തം കയറ്റിയതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട റുക്സാനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്ത് വന്നു.
Post Your Comments