നേമം: വീട്ടമ്മയേയും മകളേയും വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതി. ഇന്നലെ രാവിലെ വെടിവച്ചാൻകോവിലിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശിനിയെയും മകളെയുമാണ് വീട്ടിൽ നിന്നും ഇറക്കിവിട്ടത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നരുവാമൂട് പൊലീസ് വീട്ടുടമയുമായി സംസാരിച്ചു. വാടക കരാർ ഈ മാസം 30 വരെ ഉണ്ടായിരുന്നിട്ടും ഇറക്കി വിട്ടെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, അവധി ദിനമായതിനാൽ വീട്ടിലെത്തിയ തന്നെ കണ്ട് താമസക്കാർ സ്വയംഇറങ്ങി പോയതാണെന്നാണ് വീട്ടുടമ പറയുന്നത്.
പൊലീസ് വീട്ടമ്മയേയും മകളേയും സുഹൃത്തിന്റെ വീട്ടിലേയ്ക്ക് മാറ്റി. തുടർന്ന്, ഇരുവിഭാഗത്തോടും ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു.
Post Your Comments