Latest NewsIndiaNews

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വെള്ളിയാഴ്ച ബന്ദ്, സംസ്ഥാനം സ്തംഭിപ്പിക്കാനൊരുങ്ങി കന്നഡ സംഘടനകള്‍

ബംഗളൂരു:കാവേരി നദീ ജല തര്‍ക്കത്തില്‍ കര്‍ണാടകയെ സ്തംഭിപ്പിക്കാനൊരുങ്ങി കന്നഡ സംഘടനകള്‍. നദീജലം തമിഴ്‌നാടിനു നല്‍കുന്നതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് രണ്ടായിരത്തോളം വരുന്ന കര്‍ണാടകാനുകൂല- കര്‍ഷക സംഘടനകള്‍. രാവിലെ 6 മുതല്‍ വൈകീട്ട്‌ 6 വരെയാണ് ബന്ദ്.

Read Also: പൊതുമരാമത്ത് റോഡുകളിൽ പകുതി റോഡുകളും ഉയർന്ന നിലവാരത്തിലെത്തി: പി എ മുഹമ്മദ് റിയാസ്

കര്‍ണാടക രക്ഷണ വേദിക, കന്നഡ ചലവലി( വറ്റല്‍ പക്ഷ) മറ്റു നിരവധി കര്‍ഷക സംഘടനകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന കന്നഡ ഒക്കുട എന്ന സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച നഗരത്തിലെ ടൗണ്‍ ഹാള്‍ മുതല്‍ ഫ്രീഡം പാര്‍ക്ക്‌ വരെ പ്രതിഷേധ റാലിയും സംഘടിപ്പിക്കും.

കടകമ്പോളങ്ങളും സ്‌കൂളുകളും ബസ് ഗതാഗതവും ദേശീയ പാതകളും ടോള്‍ ഗേറ്റുകളും ട്രെയിന്‍ ഗതാഗതവും തടയുക മാത്രമല്ല വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാനും ശ്രമിക്കുമെന്നും ഇത് കര്‍ണാടകത്തിനു മുഴുവന്‍ വേണ്ടിയുള്ള ബന്ദാണെന്നും പ്രതിഷേധകാരികള്‍ പറയുന്നു.

പ്രതിപക്ഷപാര്‍ട്ടികളായ ബിജെപിയും ജെഡിഎസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടല്‍, ഓട്ടോറിക്ഷാ,  ഊബര്‍, അസോസിയേഷനുകളും ബന്ദിന് പിന്തുണ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button