തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്ന സംഭവത്തില്‍, ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് പരാതിക്കാരന്‍ പറഞ്ഞ അഖില്‍ സജീവിനെ തള്ളി സിപിഎം. തട്ടിപ്പ് മനസിലായപ്പോള്‍ പാര്‍ട്ടി അഖില്‍ സജീവിന്റെ അംഗത്വം പുതുക്കിയില്ല. കോന്നി ഏരിയ കമ്മിറ്റി അംഗം ആര്‍ മോഹനന്‍ നായര്‍ പറഞ്ഞു. ഒരു തരത്തിലുള്ള പാര്‍ട്ടി സംരക്ഷണവും അഖില്‍ സജീവിന് ലഭിക്കില്ല.
Read Also: ലഹരി നിർമാർജനത്തിന് ഒരുമിച്ച് പോരാടാം: ലഹരി ഉപയോഗം സംബന്ധിച്ച രഹസ്യവിവരങ്ങൾ അറിയാൻ നമ്പറുമായി പോലീസ്
‘സജീവമായ പാര്‍ട്ടി പ്രവര്‍ത്തകനല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ അഖില്‍ സജീവിനെ നീക്കിയിരുന്നു. ഒരു ഘട്ടത്തിലും അദ്ദേഹത്തെ സംരക്ഷിക്കില്ല. ഡിവൈഎഫ്‌ഐ യുടെ മേഖല പ്രസിഡന്റായിരുന്ന അഖിലിനെ അതില്‍ നിന്നും രണ്ട് വര്‍ഷം മുന്നേ നീക്കിയിരുന്നു’, മോഹനന്‍ നായര്‍ പറഞ്ഞു.
Post Your Comments