തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് നടന്‍ ഭീമന്‍ രഘു. എവിടെ നിന്നാലും ജയിക്കും എന്ന ആത്മവിശ്വാസമുള്ള വ്യക്തിയാണ് താനെന്നും നടന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിലുമായി നടന്‍ രംഗത്ത് എത്തിയത്. ഇടതുപക്ഷത്തെ നന്നാക്കാനാണ് തന്റെ ശ്രമമെന്നും എല്‍ഡിഎഫിന്റെ പ്രചാരകനാകാന്‍ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു.
Read Also: ഭീകരമുക്ത ജമ്മു കശ്മീർ: ലക്ഷ്യം യാഥാർത്ഥ്യമാകുന്നത് വിദൂരമല്ലെന്ന് ഡിജിപി ദിൽബാഗ് സിംഗ്
‘സംശയം എന്തിരിക്കുന്നു. സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പില്‍ നേരിടാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. വന്നു കയറിയ ഉടനെ എംപി ഇലക്ഷന് പോയാല്‍ പലരും വേറൊരു രീതിയില്‍ വ്യാഖ്യാനിക്കുമായിരിക്കും. പക്ഷെ, എംപി ഇലക്ഷന് നില്‍ക്കാനും തിരഞ്ഞെടുപ്പ് സമയം പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്താനും ഞാന്‍ തയ്യാറാണ്. സുരേഷ് ഗോപി നില്‍ക്കുന്നിടത്ത് ഞാന്‍ പോയി ഇടതുപക്ഷത്തിന് വേണ്ടി സംസാരിക്കും. സത്യം സത്യമായിട്ട് പറയും’, നടന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘എന്നെക്കാളും വലിയ ചുമതലയാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. സുരേഷിന് എംപി പോസ്റ്റാണ് ലഭിച്ചത്. അപ്പോള്‍ ഞാന്‍ വിളിച്ചാല്‍ എന്റെ പ്രചരണത്തിനായി വരേണ്ടത് മര്യാദയായിരുന്നു. പക്ഷെ, പ്രധാനമന്ത്രിയോടൊപ്പം പരിപാടിയുള്ളതിനാല്‍ അദ്ദേഹം വന്നില്ല. അമിതാഭ് ബച്ചന്‍ വന്നാലും ജയിക്കുമെന്ന് പറയുന്ന ആളാണ് ഞാന്‍. അത്ര കോണ്‍ഫിഡന്റ് ആണ് ഞാന്‍. ബിജെപി എനിക്ക് ചാന്‍സ് തന്നില്ല. ഞാന്‍ എല്‍ഡിഎഫില്‍ വന്നു. ആ പാര്‍ട്ടിയെ എനിക്ക് നന്നാക്കണം. അതിന് എനിക്കൊരു പ്രചാരകനാകണം. എന്നെ ഒന്ന് നിര്‍ത്തണം’- ഭീമന്‍ രഘു പറഞ്ഞു.
അടുത്തിടെയാണ് നടന്‍ ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മില്‍ അംഗത്വം എടുത്തത്.
Post Your Comments