
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിവാഹാഭ്യർത്ഥന നിരസിച്ച17 വയസുകാരിയായ പെൺകുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. അർഷാദ് (28)എന്ന യുവാവാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോഴിക്കോട് നാദാപുരത്ത് കാളാച്ചി ഓൾഡ് മാർക്കറ്റ് റോഡിൽ പകൽ രണ്ടോടെയാണ് സംഭവം. കുത്തുന്നതിന് മുമ്പ് പ്രതി യുവതിയെ മർദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന്, ഇയാൾ പെൺകുട്ടിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സമീപത്തെ വ്യാപാരികൾ ഇടപെട്ടാണ് പെൺകുട്ടിയെ രക്ഷിച്ചത്. കൈക്ക് പരിക്കേറ്റ പെൺകുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയുമായി വാക്കേറ്റമുണ്ടായ കടയുടമകളിലൊരാൾക്കും പരിക്കേറ്റു.
അമിത വണ്ണമുള്ളവരില്‍ മറവിയ്ക്ക് സാധ്യതയുണ്ടോ? അറിയാം
ഏതാനും മാസങ്ങൾക്കുമുമ്പ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും അർഷാദുമായുള്ള വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയെയും കുടുംബത്തെയും അർഷാദ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് പെൺകുട്ടിയെ ആക്രമിച്ചത്. അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു, കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Post Your Comments