ThrissurKeralaNattuvarthaLatest NewsNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി 17കാ​രി​യ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വി​ന് ക​ഠി​ന​ത​ട​വും പിഴയും

ക​ട​വ​ല്ലൂ​ർ നാ​ലു​മാ​വു​ങ്ങ​ൽ വീ​ട്ടി​ൽ സാ​ദി​ഖി(28)​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

ചാ​വ​ക്കാ​ട്: 17കാ​രി​യെ നി​ര​ന്ത​രം പി​ന്തു​ട​രു​ക​യും ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​ന് 18 വ​ർ​ഷ​വും മൂ​ന്നു​മാ​സ​വും ക​ഠി​ന​ത​ട​വും പിഴയും ശിക്ഷ വിധിച്ച് കോടതി. ക​ട​വ​ല്ലൂ​ർ നാ​ലു​മാ​വു​ങ്ങ​ൽ വീ​ട്ടി​ൽ സാ​ദി​ഖി(28)​നെ​യാ​ണ് കോടതി ശിക്ഷിച്ചത്.

Read Also : നിരോധിത സംഘടനയുടെ പേരില്‍ അതിക്രമത്തിന് ശ്രമം: സൈനികന്റെ കള്ളം പൊളിച്ചടുക്കിയ കേരള പൊലീസിന് അഭിനന്ദനവുമായി മേജര്‍ രവി

ചാ​വ​ക്കാ​ട് അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി ജ​ഡ്ജി അ​ന്യാ​സ് ത​യ്യി​ൽ ആണ് ശി​ക്ഷ വി​ധി​ച്ച​ത്. 1.20 ല​ക്ഷം രൂ​പ പി​ഴ​യും അ​ട​ക്ക​ണം. പി​ഴ അ​ട​ക്കാ​ത്ത​പ​ക്ഷം എ​ട്ടു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ സം​ഖ്യ അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​തി​ജീ​വി​ത താ​മ​സി​ച്ച വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും പി​ന്നീ​ട് ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി​ജു മു​ട്ട​ത്ത്, അ​ഡ്വ. സി. ​നി​ഷ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button