Latest NewsNewsInternational

ട്രൂഡോ ഉന്നയിച്ച വാദങ്ങള്‍ തെറ്റ്, ഇന്ത്യയുടെ നയം അതല്ല; കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍

ന്യൂയോര്‍ക്ക്: കാനഡയുടെ വാദങ്ങളെ തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഫൈവ് ഐസ് വിഷയത്തില്‍ താന്‍ എങ്ങനെ മറുപടി പറയും, താന്‍ അതിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി 17കാ​രി​യ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വി​ന് ക​ഠി​ന​ത​ട​വും പിഴയും

എന്നാല്‍ ട്രൂഡോ ഉന്നയിച്ച വാദങ്ങള്‍ തെറ്റാണ്. ഇന്ത്യയുടെ നയം അതല്ല. ജയശങ്കര്‍ പറഞ്ഞു. താന്‍ ഫൈവ് ഐസിന്റെയോ എഫ്ബിഐയുടെയോ ഭാഗമല്ല. അവയ്ക്ക് മറുപടി പറയാന്‍ തനിക്കാകില്ല. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് ഫൈവ് ഐസ് ആണെന്ന കാനഡയുടെ വാദത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഫൈവ് ഐസ് രാജ്യങ്ങള്‍ തമ്മില്‍ വിഷയത്തില്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നും ഇതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നുമായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വാദം. എന്നാല്‍ ഈ വാദത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യയ്ക്ക് വിഷയത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button