Latest NewsKeralaNattuvarthaNews

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: സജീവന്‍ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു

ക​ൽ​പ്പ​റ്റ​:​ ​പു​ൽ​പ്പ​ള്ളി​ ​സ​ഹകരണ​ ​ബാ​ങ്ക് ​വാ​യ്പാ​ ​ത​ട്ടി​പ്പ് ​കേ​സി​ലെ​ ​മു​ഖ്യ​ ​പ്ര​തി​ ​സ​ജീ​വ​ൻ​ ​കൊ​ല്ല​പ്പ​ള്ളി​യെ​ ​ഇ​ഡി​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​സ​ജീ​വ​നെ​ ​കോ​ഴി​ക്കോ​ട് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​ഇഡി​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങുകയായിരുന്നു.​ ​വാ​യ്പാ​ ​ത​ട്ടി​പ്പ് ​കേ​സി​ലെ​ മുഖ്യ ​സൂത്ര​ധാ​ര​നാ​യി​രു​ന്നു​ ​സ​ജീ​വ​ൻ​ ​കൊ​ല്ല​പ്പ​ള്ളി.​ ​

2016-17 കാലയളവില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ നിന്ന് അന്നത്തെ ഭരണസമിതി എട്ടുകോടി രൂപയുടെ വായ്പ്പാ തട്ടിപ്പ് നടത്തി എന്നാണ് ഇഡി കണ്ടെത്തല്‍. 2023 ജൂണ്‍ 9നാണ് ഇഡി കേസ് ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതാവ് കെകെ എബ്രഹാമിന്റെ വീട്ടില്‍ അടക്കം ഇഡി പരിശോധന നടത്തിയിരുന്നു.

ഞാൻ സമ്മർദത്തിന് വഴങ്ങുന്ന ആളല്ല: സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഗവർണർ

നേരത്തെ, പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സജീവനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വായപ്പാ തട്ടിപ്പിനിരയായ പറമ്പേക്കാട്ട് ഡാനിയലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ പരാതിയില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെകെ എബ്രഹാം, മുന്‍ സെക്രട്ടറി കെടി രമാദേവി, ബാങ്ക് മുന്‍ ഡയറക്ടറും കോണ്‍ഗ്രസ് പുല്‍പള്ളി മണ്ഡലം പ്രസിഡന്റുമായ വിഎം പൗലോസ് എന്നിവരെ പുല്‍പള്ളി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button