കണ്ണൂർ: കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു. പകരം നീലയും വെള്ളയും കലർന്ന വണ്ടി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നൽകുമെന്നാണ് വിവരം. എന്നാൽ, ഓറഞ്ച് നിറമുള്ള വണ്ടിക്ക് പകരമാണിതെന്ന് റെയിൽവേ സ്ഥിരീകരിച്ചിട്ടില്ല.
24ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ഒൻപത് വന്ദേഭാരത് വണ്ടികളിൽ കേരളത്തിലെ രണ്ടാം വന്ദേഭാരതിന് മാത്രമായിരുന്നു ഓറഞ്ച് നിറം. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയ 68 വന്ദേഭാരതിലും കേരളത്തിലെ രണ്ടാം വന്ദേഭാരത് മാത്രമാണ് ഓറഞ്ച് നിറത്തിലുള്ളത്.
അതേസമയം, കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേഭാരത് ഇന്ന് ആദ്യ സർവീസ് നടത്തും. ചെയർകാറിലും എക്സിക്യുട്ടീവ് ചെയറിലും ഒരാഴ്ചത്തേക്ക് ടിക്കറ്റില്ല. വെയിറ്റിങ് ലിസ്റ്റ് 50 വരെ എത്തി.
തത്കാൽ മാത്രമാണ് ആശ്രയം. ചെയർകാറിൽ 96 സീറ്റാണ് തത്കാലിലുള്ളത്. എക്സിക്യൂട്ടീവ് ക്ലാസിൽ 11 സീറ്റുമുണ്ട്.
Post Your Comments