Latest NewsNewsKuwaitGulf

ലീവ് കഴിഞ്ഞ് കുവൈറ്റില്‍ മടങ്ങിയെത്തിയ യുവാവിന് മാനസികാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ കാണാതായി

 

കുവൈറ്റ് : നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞ് കുവൈറ്റില്‍ മടങ്ങി എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ 35 കാരനായ രഘുനാഥനെയാണ് കാണാതായത്. വന്ന നാള്‍ മുതല്‍ ജോലിസ്ഥലത്ത് മാനസികനില തെറ്റിയ അവസ്ഥയില്‍ പെരുമാറിയ രഘുനാഥന്‍ എന്ന യുവാവിനെ നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ കമ്പനി ചെയ്യുകയും എയര്‍പോര്‍ട്ടില്‍ എത്തിക്കുകയും ചെയ്തു.

Read Also: ബൈക്കിലെത്തിയവർ യുവതിയോട് അപമര്യാദയായി പെരുമാറി: മൂന്ന് യുവാക്കൾ പിടിയിൽ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രഘു 35 ദിവസത്തെ അവധി കഴിഞ്ഞ് തിരികെ കുവൈറ്റില്‍ എത്തിയത്. വന്നത് മുതല്‍ മാനസിക നില തെറ്റിയ അവസ്ഥയില്‍ കണ്ട രഘുനാഥനെ ഉടന്‍ തന്നെ കമ്പനി അധികൃതര്‍ തിരികെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമം ആരംഭിച്ചു. തിങ്കളാഴ്ച രഘുവിനെ വിമാനത്താവളത്തില്‍ എത്തിച്ചു. ബോര്‍ഡിംഗ് പാസ് എടുക്കുന്നതിന് മുമ്പ് ഫിക്‌സ് ബാധിച്ച രഘുനാഥനെ ഉടന്‍ തന്നെ അധികൃതര്‍ ആംബുലന്‍സില്‍ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിയന്തര ചികിത്സ നല്‍കിയ ശേഷം വാര്‍ഡ് 22ല്‍ അഡ്മിറ്റ് ചെയ്തു. ഇവിടെ നിന്നാണ് രഘുനാഥനെ കാണാതായത്. തുടര്‍ന്ന് കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും നാട്ടിലുള്ള, ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 66775907, 65906509 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button