KeralaLatest NewsNews

പൊലീസ് പട്രോളിങ്ങിനിടെ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയില്‍

സുല്‍ത്താന്‍ബത്തേരി: പൊലീസ് പട്രോളിങ്ങിനിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മാങ്ങാട് സ്വദേശി കൂര്‍ക്കംപറമ്പത്ത് വീട്ടില്‍ കെപി മുഹമ്മദ് നാഫിയെ (29) ആണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങയിലെ വാഹന പരിശോധനക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 40 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിനു സമീപം പട്രോളിങ് ഡ്യൂട്ടി ചെയ്യുന്നതിനിടെ സംശയം തോന്നി യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

എസ്ഐ സിഎം സാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബീഷ്, സീത എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button