ബെംഗളൂരു: ചന്ദ്രയാന്‍-3 ദൗത്യം വിജയിച്ചതോടെ, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധിക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. ഇതിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് അറിയിച്ചു.
ഗഗന്‍യാന്റെ ആദ്യ പരീക്ഷണ വാഹന ദൗത്യം ഈ വര്‍ഷം ഒക്ടോബറില്‍ നടത്താനാണ് ഐഎസ്ആര്‍ഒ ആലോചിക്കുന്നത്. TV-D1, TV-D2, TV-D13, TV-D13 എന്നിങ്ങനെയുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ (abort mission) ആദ്യത്തേതായിരിക്കും ഒക്ടോബറില്‍ നടത്തുക. ഇതിനു പിന്നാലെ, ഗഗന്‍യാന്റെ രണ്ട് ആളില്ലാ ദൗത്യങ്ങളായ എല്‍വിഎം3-ജി 1, എല്‍വിഎം3-ജി 2 എന്നിവ വിക്ഷേപിക്കും.
അത്യാഹിത ഘട്ടങ്ങളില്‍ ബഹിരാകാശയാത്രികരെ രക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷിക്കാനാണ് ആദ്യത്തെ അബോര്‍ട്ട് ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ടീം ലക്ഷ്യമിടുന്നത്. ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും വിക്ഷേപണം.
Post Your Comments