KeralaLatest NewsNewsCrime

ഡിവൈഎഫ്‌ഐ നേതാവായ വനിതാ മാനേജര്‍ തട്ടിയെടുത്തത് 43 ലക്ഷം രൂപ, തട്ടിപ്പ് നടത്തിയത് സിസിടിവി കേടുവരുത്തി

ഡി.വൈ.എഫ്‌.ഐ മേഖല ജോയിന്റ് സെക്രട്ടറി കൂടിയാണ് കൃഷ്‌ണേന്ദു

വൈക്കം: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വനിതാ മാനേജരും ജീവനക്കാരിയും ചേര്‍ന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതി. തലയോലപ്പറമ്പ് സെൻട്രല്‍ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ഉദയം പേരൂര്‍ തെക്കേ പുളിപ്പറമ്പില്‍ പി.എം.രാഗേഷാണ് പരാതി നല്‍കിയത്.

തന്റെ സ്ഥാപനത്തിന്റെ ബ്രാഞ്ച് ഇൻ ചാര്‍ജും ഗോള്‍ഡ് ഓഫീസറുമായി പ്രവർത്തിച്ച കൃഷ്‌ണേന്ദുവും ഗോള്‍ഡ്‌ ലോണ്‍ ഓഫീസര്‍ ദേവി പ്രജിത്തും ചേര്‍ന്ന് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയതായി പൊലീസിന് നൽകിയ പരാതിയിൽ രാഗേഷ് പറയുന്നു.

read also: പൊലീസ് പട്രോളിങ്ങിനിടെ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയില്‍

ഡി.വൈ.എഫ്‌.ഐ മേഖല ജോയിന്റ് സെക്രട്ടറി കൂടിയാണ് കൃഷ്‌ണേന്ദു.  ഇരുവരുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. പണമിടപാട് സംബന്ധിച്ചുള്ള ചില രേഖകള്‍ ലഭിച്ചതായാണ് സൂചന. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഒഫ് ചെയ്ത നിലയിലാണ്.

2023 ഏപ്രില്‍ മുതല്‍ ഉപഭോക്താക്കള്‍ പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്‍കുന്ന പണം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ അടക്കാതെ ജീവനക്കാരിയുടെ ചേർന്ന് 19 പേരില്‍നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൃഷ്‌ണേന്ദു അവധിയിൽ പോയതിനു പിന്നാലെ എത്തിയ പുതിയ മാനേജരാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം ഇടപാടുകാര്‍ നല്‍കുന്നത് ഉടമ കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിന്റെ സി.സി.ടി.വി ക്യാമറകളും കേടുവരുത്തിയിട്ടുണ്ടെന്നും മനസിലാക്കി. രണ്ടു ലക്ഷം രൂപയോളം ബാലൻസ് കണക്കില്‍ ഉള്ളപ്പോള്‍ 10,000 രൂപ മാത്രമേ സ്ഥാപനത്തില്‍ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്നു ഓഡിറ്റ് നടത്തിയപ്പോഴാണ് തട്ടിപ്പ് തെളിഞ്ഞത്.

കൃഷ്‌ണേന്ദുവിന്റെ ഭർത്താവും പാർട്ടി പ്രവർത്തകനാണ്. ഒരു വര്‍ഷത്തിനിടെ വിവിധ ബാങ്കുകളിലായി കൃഷ്‌ണേന്ദുവും ഭര്‍ത്താവും സി.പി.എം തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന അനന്തു ഉണ്ണിയും ചേര്‍ന്ന് കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏതാനും ദിവസം മുൻപ് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button