Life Style

വീട്ടിലെ ക്ലോക്കിനും കണ്ണാടിക്കും സ്ഥാനമുണ്ട്,യഥാര്‍ത്ഥ സ്ഥാനത്ത് അല്ലെങ്കില്‍ വിപരീത ഫലം

വാസ്തു ശാസ്ത്രമനുസരിച്ചാണ് എല്ലാവരും വീട് വെക്കുന്നത്. എന്നാല്‍ വീട് മാത്രമല്ല വീട്ടില്‍ വെക്കുന്ന ചില വസ്തുക്കളുടെ സ്ഥാനവും പ്രധാനമാണ്. മുഖം നോക്കുന്ന കണ്ണാടിയും ക്ലോക്കുമൊക്കെ ഇത്തരത്തില്‍ വീടിന്റെ ഐശ്വര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീട്ടിലെ കണ്ണാടിയുടെയും ക്ലോക്കിന്റെയും ശരിയായ സ്ഥാനം എന്തെന്ന് അറിയാം.

Read Also: നിറം കൂട്ടാനായി ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു: മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

വീട്ടിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വടക്ക്-കിഴക്ക് ദിശയിലോ കിഴക്ക് ദിശയിലോ കണ്ണാടി സ്ഥാപിക്കണം. ഭിത്തിയോട് പൂര്‍ണമായും ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ കണ്ണാടി ഉറപ്പിക്കണം. രണ്ട് കണ്ണാടികള്‍ അഭിമുഖമായി സ്ഥാപിക്കരുതെന്നും പറയുന്നു. കട്ടിലിന് അഭിമുഖമായും കണ്ണാടികള്‍ വെയ്ക്കാന്‍ പാടില്ലെന്നാണ് പറയപ്പെടുന്നത്. തറയില്‍ നിന്ന് അഞ്ച് അടി ഉയരത്തില്‍ കണ്ണാടി സ്ഥാപിക്കാനും ശ്രദ്ധിക്കണം. വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ നശിപ്പിക്കാന്‍ കണ്ണാടിക്കാകുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

തെറ്റായ സ്ഥാനത്ത് സ്ഥാപിച്ച കണ്ണാടി വീട്ടില്‍ വിപരീത ഫലമുണ്ടാക്കുമെന്നാണ് വിശ്വാസം. കൂര്‍ത്തത്, വൃത്തം-ദീര്‍ഘവൃത്തം തുടങ്ങിയ രൂപങ്ങളിലെ കണ്ണാടികള്‍ വീട്ടില്‍ വെയ്ക്കരുത്. ഇത് വീടിനുള്ളില്‍ നെഗറ്റിവിറ്റി നിറക്കും. ചതുര-ദീര്‍ഘചതുരാകൃതിയിലുള്ള കണ്ണാടികളാണ് വീടുകളില്‍ ഉത്തമം.

അതുപോലെ പൊട്ടിയതും മങ്ങിയതുമായ കണ്ണാടികള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. ഇത്തരം കണ്ണാടികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ തന്നെ മാറ്റുക. ഇത് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുമെന്നും വാസ്തുശാസ്ത്രം ചൂണ്ടിക്കാട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button