Latest NewsNewsBusiness

രണ്ടാംഘട്ട പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് മീഷോ, 15 ശതമാനം ജീവനക്കാർ പുറത്തേക്ക്

ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് കമ്പനി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ രണ്ടാംഘട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചു. ഒരു വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. നിലവിൽ, 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് മീഷോയുടെ പദ്ധതി. ഇതോടെ, 251 ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുക. കമ്പനിയുടെ സഹസ്ഥാപകനും, സിഇഒയുമായ വിദിത് ആത്രേ ആണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട തീരുമാനം ജീവനക്കാരെ അറിയിച്ചത്.

ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് കമ്പനി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. കഴിഞ്ഞ വർഷം 250 ജീവനക്കാരെ മീഷോ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 15 ശതമാനം ജീവനക്കാരെ വീണ്ടും പിരിച്ചുവിടുന്നത്. പിരിച്ചുവിടലിന്റെ ഭാഗമായി ജീവനക്കാർക്ക് പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് അവരുടെ നോട്ടീസ് പിരീഡിലെ
മുഴുവൻ വേതനവും, ഒരു മാസത്തെ അധിക ശമ്പളവും ലഭിക്കുന്നതാണ്. കൂടാതെ, 15 ദിവസത്തെ ശമ്പളത്തിന്റെ കാലാവധി അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റിനൊപ്പം, 2024 മാർച്ച് 31 വരെ ഫാമിലി ഇൻഷുറൻസ് പരിരക്ഷയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: ദിവസേന മഞ്ഞൾ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button