അടുത്തിടെ അവസാനിച്ച ഉത്സവകാല വിൽപ്പനയിൽ വമ്പിച്ച വിജയവുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോ. റിപ്പോർട്ടുകൾ പ്രകാരം, ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ ഭീമനായ ആമസോണിനെയാണ് മീഷോ ഇത്തവണ കടത്തിവെട്ടിയിരിക്കുന്നത്. ഇതോടെ, ഉത്സവ സീസണിലെ സ്റ്റാറായി മീഷോ മാറി.
കണക്കുകൾ പുറത്തുവന്നതോടെ, ഇ- കൊമേഴ്സ് വിപണിയിൽ രണ്ടാം സ്ഥാനത്തേക്കാണ് മീഷോ ഉയർന്നത്. ഇത്തവണയും ഒന്നാം സ്ഥാനം നിലനിർത്തിയത് ഫ്ലിപ്കാർട്ടാണ്. വിൽപ്പനയിൽ 49 ശതമാനം വിഹിതം ഫ്ലിപ്കാർട്ടും, 21 ശതമാനം വിഹിതം മീഷോയും നേടി. ഇതോടെ, മുൻ വർഷത്തെ അപേക്ഷിച്ച് വിപണന രംഗത്ത് 68 ശതമാനം വളർച്ചയാണ് മീഷോ കൈവരിച്ചത്.
Also Read: വയനാട്ടിലെ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്ത്രീകളടക്കം അഞ്ചു പേർ അറസ്റ്റിൽ
സെപ്തംബർ 23 മുതൽ 27 വരെയാണ് മീഷോ മെഗാ ബ്ലോക്ക്ബസ്റ്റർ സെയിൽ എന്ന പേരിൽ വിൽപ്പന നടത്തിയത്. ഇതിലൂടെ ഇ- കൊമേഴ്സ് രംഗത്ത് വൻ സാന്നിധ്യമാകാൻ മീഷോയ്ക്ക് സാധിച്ചിട്ടുണ്ട്. സെയിലിന്റെ ഭാഗമായി 33.4 ദശലക്ഷം ഓർഡറുകളാണ് മീഷോയ്ക്ക് ലഭിച്ചത്.
Post Your Comments