Latest NewsNewsBusiness

ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും എതിരെ നടപടി, കാരണം ഇതാണ്

രാജ്യത്ത് ആസിഡ് പോലെയുള്ള മാരക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശനമായ നിയന്ത്രണങ്ങളാണ് ഉള്ളത്

പ്രമുഖ ഇ- കൊമേഴ്സ് വമ്പൻമാരായ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും എതിരെ നടപടി. റിപ്പോർട്ടുകൾ പ്രകാരം, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (സി സിപിഎ) നേതൃത്വത്തിൽ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയുള്ള ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇ- കൊമേഴ്സ് കമ്പനികളോട് ഏഴ് ദിവസത്തിനകം വിശദമായ പ്രതികരണം നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് ആസിഡ് പോലെയുള്ള മാരക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശനമായ നിയന്ത്രണങ്ങളാണ് ഉള്ളത്. അതിനാൽ, ഇന്ത്യയിൽ ആസിഡ് വസ്തുക്കളുടെ റീട്ടെയിൽ വിൽപ്പനയ്ക്ക് അനുമതിയില്ല. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലാബുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആസിഡുകൾ സൂക്ഷിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിലാണ് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ ആസിഡ് വിൽപ്പന നടത്തിയിരിക്കുന്നത്.

Also Read: മദ്യ നിരോധിത സംസ്ഥാനം ഭരിക്കുന്ന നേതാവിന്റെ വീട്ടിൽ വൻ മദ്യശേഖരം: വീട്ടിൽ നിന്നും കിട്ടിയത് സ്വദേശിയും വിദേശിയും

ഡിസംബർ 14ന് രാജ്യ തലസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥിനി ആക്രമണത്തിന് ഇരയായിരുന്നു. ഫ്ലിപ്കാർട്ടിൽ നിന്ന് ആസിഡ് വാങ്ങിയതിനുശേഷമാണ് അക്രമി വിദ്യാർത്ഥിനിയെ പരിക്കേൽപ്പിച്ചത്. അക്രമി തന്നെയാണ് പോലീസിനോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതിനെ തുടർന്നാണ് സിസിപിഎ ഇരുകമ്പനികൾക്കും നോട്ടീസ് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button