ഒട്ടാവ: നാസി ബന്ധമുള്ള വിമുക്തഭടനെ പാർലമെന്റിൽ ആദരിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. രണ്ടാംലോകയുദ്ധകാലത്ത് നാസിപ്പടയിൽ സേവനം ചെയ്തയാളെയാണ് ജസ്റ്റിന് ട്രൂഡോ ആദരിച്ചത്. വിഷയം വിവാദമായതോടെ ജൂത സമൂഹത്തോട് പരസ്യമായി മാപ്പ് പറഞ്ഞ് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ആന്റണി റോട്ട.കാനഡയിലും ലോകമെങ്ങുമുള്ള യഹൂദസമൂഹത്തോട് അദ്ദേഹം മാപ്പുപറഞ്ഞു.കാനഡയുടെ പ്രതിപക്ഷ നേതാവായ പിയറി പൊയ്ലിവറാണ് ട്രൂഡോയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. തീരുമാനമെടുക്കുന്നതിൽ ട്രൂഡോയ്ക്ക് ഗുരുതരമായ തെറ്റുപറ്റിയെന്നാണ് പിയറി പൊയ്ലിവറിന്റെ വാദം. ഇതേത്തുടര്‍ന്നാണ് ജൂത സമൂഹത്തോട് മാപ്പ് പറയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്.
യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി വെള്ളിയാഴ്ച കനേഡിയൻ പാർലമെന്റ് സന്ദശിച്ച വേളയിലാണ് സംഭവം. സെലെൻസ്കി പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത് കേൾക്കാനെത്തിയ അതിഥികൾക്കൊപ്പം ക്ഷണിതാവായി 98 വയസ്സുള്ള യാരൊസ്ലാവ് ഹുങ്കയുമുണ്ടായിരുന്നു. രണ്ടാംലോകയുദ്ധകാലത്തെ നാസിപ്പടകളിൽ ഒന്നായിരുന്ന 14-ാം ഗ്രെനേഡിയർ ഡിവിഷനിലെ അംഗമായിരുന്നു ഹുങ്ക. സെലെൻസ്കിയുടെ പ്രസംഗത്തിനുശേഷം സ്പീക്കർ റോട ഇദ്ദേഹത്തെ ആദരിച്ചു. രണ്ടാംലോകയുദ്ധകാലത്ത് യുക്രൈന്റെ സ്വാതന്ത്ര്യത്തിനായി റഷ്യക്കാരോടു പോരാടിയ വ്യക്തിയാണ് ഹുങ്കയെന്ന് റോട പറഞ്ഞു. കാനഡയുടെ ഹീറോയെന്നു വിളിച്ച് ഹുങ്കയുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞു. പ്രധാനമന്ത്രി ട്രൂഡോയും പ്രസിഡന്റ് സെലെൻസ്കിയും പാർലമെന്റംഗങ്ങളും എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ ആദരിച്ചു.
ഹുങ്കയ്ക്കു നൽകിയ ആദരവിനെ സാമൂഹികമാധ്യമങ്ങളിലൂടെ ഒട്ടേറെപ്പേർ വിമർശിച്ചു. ഹുങ്കയെ കാനഡ വീരപുരുഷനായി അവതരിപ്പിച്ചത് അതിക്രൂരമാണെന്നാണ് റഷ്യയുടെ പ്രതികരണം. ചരിത്രസത്യത്തോടുള്ള അശ്രദ്ധമായ അവഗണനയാണ് ഇതെന്ന് വക്താവ് ദിമിത്രി പെസ്കോവ് കുറ്റപ്പെടുത്തി. നാസി കുറ്റകൃത്യങ്ങൾ ഓർമിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു. രണ്ടാംലോകയുദ്ധകാലത്ത് യഹൂദരെയും മറ്റ് ഒട്ടേറെപ്പേരെയും കൂട്ടക്കൊല ചെയ്ത നാസിപ്പടയിലുണ്ടായിരുന്ന വ്യക്തിയെ പാർലമെന്റ് ആദരിച്ചതിനെതിരേ കാനഡ ആസ്ഥാനമായുള്ള മനുഷ്യാവകാശസംഘടന സൈമൺ വീസെന്താൾ സെന്റർ രംഗത്തുവന്നു.
സെലെൻസ്കിയുടെ സന്ദർശനവേളയിൽ നാസിപ്പടയാളിക്ക് സഭയിൽ വരാൻ ഭരണകക്ഷിയായ ലിബറൽ പാർട്ടി അവസരമൊരുക്കിയെന്ന് പ്രതിപക്ഷനേതാവ് പോളിയവ്റ കുറ്റപ്പെടുത്തി. രാഷ്ട്രനേതാക്കൾ കാനഡ സന്ദർശിക്കുമ്പോൾ അതിഥികളെ നിശ്ചയിക്കുന്നതും പരിപാടികൾ തീരുമാനിക്കുന്നതും പ്രധാനമന്ത്രിയുടെ ഓഫീസായതിനാൽ ഇത് ട്രൂഡോയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അതിഥികളുടെ ഗാലറിയിലിരുന്ന ഹുങ്കയെ ആദരിച്ചത് തന്റെമാത്രം തീരുമാനമാണെന്നും അതിൽ ഖേദിക്കുന്നുവെന്നും സ്പീക്കർ ആന്തണി റോട പറഞ്ഞു. താൻ എന്താണു ചെയ്യാൻപോകുന്നതെന്നോ പറയാൻപോകുന്നതെന്നോ എം.പി.മാർക്കോ യുക്രൈനിൽനിന്നെത്തിയവർക്കോ അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments