Latest NewsNewsBusiness

യാത്രകൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് ഐആർസിടിസി, പരിമിത കാലത്തേക്ക് ലഭ്യമാക്കിയ ഈ ഓഫറുകളെ കുറിച്ച് അറിയൂ

സെപ്റ്റംബർ 27 വരെയാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കൺവീനിയൻസ് ഫീസ് ഒഴിവാക്കിയിരിക്കുന്നത്

യാത്രകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഗംഭീര കിഴിവുകൾ ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). റോഡ്, റെയിൽ, വിമാന യാത്രകൾക്കാണ് വമ്പൻ കിഴിവുകൾ ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് ഐആർസിടിസി വ്യക്തമാക്കി. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ഒരുക്കിയ ഓഫറുകൾ ആയതിനാൽ, ഇവ പരിമിത കാലത്തേക്ക് മാത്രമാണ് ലഭിക്കുകയുള്ളൂ. ആഭ്യന്തര-അന്താരാഷ്ട്ര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഐആർസിടിസി പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. വിവിധ ഓഫറുകളെ കുറിച്ച് അറിയാം.

ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അന്താരാഷ്ട്ര, ആഭ്യന്തര ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് കൺവീനിയൻസ് ഫീസ് നൽകേണ്ടതില്ല. ഇതിന് പുറമേ, വിവിധ കാർഡുകൾ ഉപയോഗിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ 2,000 രൂപയുടെ കിഴിവും ലഭിക്കുന്നതാണ്. സെപ്റ്റംബർ 27 വരെയാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കൺവീനിയൻസ് ഫീസ് ഒഴിവാക്കിയിരിക്കുന്നത്. ഇതിനോടൊപ്പം ഇക്കാലയളവിൽ ബുക്ക് ചെയ്യുന്ന ഒരോ ടിക്കറ്റിനും 50 ലക്ഷം രൂപയുടെ ട്രാവൽ ഇൻഷുറൻസ് പോളിസിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഭാരത് ഗൗരവ് ട്രെയിൻ ബുക്കിംഗുകൾക്കും ഇത്തരം കിഴിവുകൾ ലഭ്യമാണ്.

Also Read: സംസ്ഥാനത്ത് മഴയ്ക്ക് ശമനം, ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഇല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button