Life Style

എല്ലുകളുടെ ആരോഗ്യത്തിന് മുരിങ്ങയില

ദൈനംദിന ഭക്ഷണക്രമത്തില്‍ കൂടുതല്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് മുരിങ്ങ. ധാരാളം പോഷകങ്ങള്‍ മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

പ്രോട്ടീന്‍, കാല്‍സ്യം, 9 അവശ്യ അമിനോ ആസിഡുകളില്‍ 8 എണ്ണം, ഇരുമ്പ് വിറ്റാമിന്‍ സി, എ ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ ഇതിനെ അതിജീവന ഭക്ഷണം എന്നും വിളിക്കുന്നു.

മുരിങ്ങയിലയില്‍ ജീവകം സി അടങ്ങിയിരിക്കുന്നതിനാല്‍ അസ്ഥികള്‍ക്കും പല്ലുകള്‍ക്കും ദൃഢത നല്‍കുന്നു. ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയെയും സഹായിക്കുന്നു. മുരിങ്ങയിലയിലെ ചില അമിനോ ആസിഡുകള്‍ മുലപ്പാലിന്റെ വര്‍ദ്ധനയ്ക്ക് സഹായിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മുരിങ്ങയില ശരീരത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കുകയും ക്ഷീണത്തില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ജീവകം സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധ ശക്തികൂട്ടാനും മുരിങ്ങയില സഹായിക്കുന്നു. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്താം.

മുരിങ്ങയിലയില്‍ ശക്തമായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു.

മാത്രമല്ല, ദഹനസംബന്ധമായ തകരാറുകള്‍ക്കെതിരെ മുരിങ്ങയില ഗുണം ചെയ്യും. മലബന്ധം, വയറിളക്കം, ഗ്യാസ്, ഗ്യാസ്‌ട്രൈറ്റിസ്, വന്‍കുടല്‍ പുണ്ണ് എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button