ന്യൂഡൽഹി: ഡ്രീം11 40,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (DGGI) റിപ്പോർട്ട് പുതിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഏകദേശം 40,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് DGGI ഡ്രീം 11 ന് പ്രി-ഷോ കോസ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹർഷ് ജെയിൻ നേതൃത്വം നൽകുന്ന ഡ്രീം 11 നിയമനടപടികൾ സ്വീകരിക്കുന്നതായി റിപ്പോർട്ട്.
ഡ്രീം സ്പോർട്സ് ബോംബെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. GST ഒഴിവാക്കുകയും വാതുവെപ്പുകളുടെ നാമമാത്രമായ മൂല്യത്തിൽ 28% GST നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്തതായി ആരോപിച്ച് അധികാരികൾ നൽകിയ കാരണം കാണിക്കൽ നോട്ടീസിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഡ്രീം 11 നെതിരെയുള്ള നികുതി ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് സ്ഥിരീകരിച്ചാൽ, ഇന്ത്യയിലെ നികുതി വെട്ടിപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായിരിക്കും ഇത്.
ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയായ ഗെയിംസ്‌ക്രാഫ്റ്റിന് നൽകിയ 21,000 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസാണ് ഇതുവരെയുള്ള ഏറ്റവും വലിയ അവകാശവാദം. ഇന്ത്യയിലെ ഫാന്റസി ഗെയിമിംഗ് മേഖലയിൽ അതിന്റെ മൂല്യനിർണ്ണയത്തിലും ഉപയോക്താക്കളുടെ എണ്ണത്തിലും ഡ്രീം11 മുൻനിര സ്ഥാനം വഹിക്കുന്നു. കമ്പനിയുടെ ഏറ്റവും പുതിയ മൂല്യനിർണ്ണയം $8 ബില്യൺ കവിഞ്ഞു. കൂടാതെ അതിന്റെ സ്‌പോർട്‌സ് ഫാന്റസി പ്ലാറ്റ്‌ഫോമിൽ 180 ദശലക്ഷത്തിലധികം വ്യക്തികളുടെ ഉപയോക്തൃ അടിത്തറയുണ്ട്.
2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ നേടിയ 3,840.7 കോടി രൂപയുടെ വരുമാനത്തിൽ നിന്ന് 142 കോടി രൂപയുടെ അറ്റാദായം Dream11 വെളിപ്പെടുത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) കഴിഞ്ഞ വർഷം ഗെയിംസ്‌ക്രാഫ്റ്റിന് 21,000 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 2017 മുതൽ ജൂൺ 2022 വരെയുള്ള കാലയളവിൽ 77,000 കോടി രൂപയുടെ വാതുവെപ്പ് തുകയുടെ പരോക്ഷ നികുതി വെട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടതാണ് ഈ നോട്ടീസ്. ഇതിന് മറുപടിയായി ഗെയിംസ്‌ക്രാഫ്റ്റ് കർണാടക ഹൈക്കോടതിയെ സമീപിച്ചു, പിന്നാലെ നോട്ടീസ് തള്ളുകയായിരുന്നു.
അതേസമയം, ഡ്രീം 11 കൂടാതെ മറ്റ് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കും DGGI നോട്ടീസ് നൽകിയിട്ടുണ്ട്. ഏകദേശം 55,000 കോടി രൂപയുടെ ചരക്ക് സേവന നികുതി കുടിശ്ശിക സംബന്ധിച്ച് DGGI ഈ കമ്പനികൾക്ക് നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ഫാന്റസി സ്‌പോർട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം11-ന് 25,000 കോടി രൂപയുടെ ജിഎസ്‌ടി ആണ് അടയ്‌ക്കേണ്ടത്. വരും ആഴ്‌ചകളിൽ കൂടുതൽ കമ്പനികൾക്ക് ഇത് സംബന്ധിച്ചുള്ള നോട്ടീസ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ആർഎംജി കമ്പനികളിൽ നിന്ന് ഡിജിജിഐ ഉയർത്തിയ മൊത്തം ജിഎസ്‌ടി ഡിമാൻഡ് ഒരു ലക്ഷം കോടി രൂപയിലെത്തുമെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകൾ പറഞ്ഞു.
DRC-01 A ഫോം മുഖേന അടയ്‌ക്കേണ്ട നികുതിയുടെ വിഷാദ വിവരം അധികാരികൾ അതാത് കമ്പനികൾക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ജിഎസ്ടിയുടെ ഭാഷയിൽ പ്രീ-ഷോ കോസ് നോട്ടീസ് എന്നാണ് ഈ നോട്ടീസിനെ വിശേഷിപ്പിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതിന് മുൻപായി നൽകുന്നതാണ് ഈ നോട്ടീസ്. പ്രി-ഷോ കോസ് നോട്ടീസ് നൽകിയവരിൽ Play Games24x7 ഉം അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.
Post Your Comments