ഒട്ടാവ: കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് പുറത്ത് പ്രതിഷേധിക്കാൻ അണികളോട് ആഹ്വാനം ചെയ്ത് ഖാലിസ്ഥാനി സംഘടന. കാനഡയിൽ വച്ച് നടന്ന ഖാലിസ്ഥാൻ തീവ്രവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ചുള്ള ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് നടപടി.
ജൂൺ 18നാണ് വാൻകൂവറിന്റെ പ്രാന്തപ്രദേശമായ സറേയിൽ ഗുരുദ്വാരയ്ക്ക് പുറത്ത് ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. മരണത്തിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന് ട്രൂഡോ കഴിഞ്ഞയാഴ്ച്ചയാണ് ആരോപിച്ചത്. എന്നാൽ, കൊലപാതകത്തിൽ പങ്കില്ലെന്ന പറഞ്ഞ ഇന്ത്യ ഇത് നിഷേധിക്കുകയും ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച് കമ്യൂണിസ്റ്റുകാരനായി ജീവിക്കുന്ന ഞാൻ വർഗീയത പറയില്ല: മൃണാൾ ദാസ്
ആരോപണങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. ഇരു രാജ്യങ്ങളും ഓരോ നയതന്ത്രജ്ഞരെ പുറത്താക്കി. കനേഡിയൻ പൗരൻമാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തുകയും ചെയ്തു.
നിജ്ജാറിന്റെ കൊലപാതകത്തിൽ പൊതുജന അവബോധം വർദ്ധിപ്പിക്കുന്നതിനായി ടൊറന്റോ, ഒട്ടാവ, വാൻകൂവർ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും പുറത്ത് പ്രകടനങ്ങൾക്ക് തന്റെ സംഘടന നേതൃത്വം നൽകുമെന്ന് കാനഡയിലെ സിഖ് ഫോർ ജസ്റ്റിസിന്റെ ഡയറക്ടർ ജതീന്ദർ സിംഗ് ഗ്രെവാൾ വ്യക്തമാക്കി. ഇന്ത്യൻ അംബാസഡറെ പുറത്താക്കാൻ കാനഡയോട് ആവശ്യപ്പെടുകയാണെന്നും ഗ്രെവാൾ കൂട്ടിച്ചേർത്തു.
Post Your Comments