Latest NewsKeralaNews

മേഖലാതല അവലോകന യോഗങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാകും: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

തിരുവനന്തപുരം: ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം കുറിക്കും. നാലു മേഖലകളിലായി നടക്കുന്ന അവലോകനത്തിന്റെ ആദ്യ യോഗം തിരുവനന്തപുരത്താണ് നടക്കുന്നത്. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന യോഗത്തിൽ രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതൽ അഞ്ചു വരെ ക്രമസമാധാന പ്രശ്‌നങ്ങളും അവലോകനം ചെയ്യും.

Read Also: 13 പട്ടികളുടെ സംരക്ഷണയില്‍ കഞ്ചാവ് കച്ചവടം, പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. 29ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂർ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗം എറണാകുളം ബോൾഗാട്ടി പാലസിലും നടക്കും. ഒക്ടോബർ അഞ്ചിന് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കൺവൻഷൻ സെന്ററിൽ ചേരും.

Read Also: സനാതന ധർമ്മ വിവാദം: ഉദയനിധി സ്റ്റാലിനെതിരെ പരാമർശം നടത്തിയ ഹിന്ദു മുന്നണി നേതാവിനെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button