KeralaLatest NewsNews

പീഡനക്കേസില്‍ പ്രതിയായത് ഇരട്ടസഹോദരന്‍മാരില്‍ ഒരാള്‍, ഒടുവില്‍ യഥാര്‍ത്ഥ വില്ലനെ പൊലീസ് തിരിച്ചറിഞ്ഞു

തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ യഥാര്‍ത്ഥ പ്രതിയെ ഒടുവില്‍ പൊലീസ് കണ്ടെത്തി. പീഡന കേസിലെ പ്രതി ഇരട്ടസഹോദരന്‍മാരില്‍ ഒരാളായതോടെ യഥാര്‍ത്ഥ പ്രതി ആരെന്ന് തിരിച്ചറിയുക പൊലീസിന് ഒരു വെല്ലുവിളിയായിരുന്നു.

Read Also: കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതി: കെ സുരേന്ദ്രൻ

ഒടുവില്‍ തന്ത്രപരമായി ഇരട്ടസഹോദരന്‍മാരെ രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. കണ്ടല കണ്ണംകോട് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് ഹസന്‍ എന്ന ആസിഫ്(19) ആണ് പ്രതി.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു . കാഴ്ചയില്‍ സാമ്യത ഉള്ളതിനാല്‍ ഇരട്ടസഹോദരന്‍മാരില്‍ ആരാണ് യഥാര്‍ത്ഥ പ്രതിയെന്ന് പൊലീസിന് ആദ്യം തിരിച്ചറിയാനായില്ല. ഇതേത്തുടര്‍ന്ന് രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അതിജീവിതയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തന്നെ പീഡിപ്പിച്ചയാളെ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button