News

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കറിന്റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി സുപ്രീം കോടതി

ഡൽഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി രണ്ട് മാസം കൂടി നീട്ടി നല്‍കി. ലൈഫ് മിഷന്‍ കോഴക്കേസില്‍ ആറുമാസമായി ജയിലില്‍ കഴിയുന്നഎം ശിവശങ്കറിന് അനുവദിച്ച ഇടക്കാല ജാമ്യമാണ് സുപ്രീംകോടതി നീട്ടി നല്‍കിയത്. ശിവശങ്കറിന്റെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കാലാവധി നീട്ടിയത്.

നട്ടെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ശിവശങ്കറിന്റെ ആവശ്യം കോടതി അംഗീകരിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്. നേരത്തെ, ശിവശങ്കറിന് സുപ്രീംകോടതി രണ്ട് മാസത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 2ന് ഇതിന്റെ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തിലാണ് ശിവശങ്കര്‍ വീണ്ടും കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, എംഎം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ശിവശങ്കറിന്റെ ഹര്‍ജി പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button