KeralaLatest NewsNews

കേരളീയം 2023 നമ്മുടെ പ്രത്യേകതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വേദി: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തും ലോകത്തും ഏറെ പ്രത്യേകതകളുള്ള സംസ്ഥാനമാണു കേരളമെന്നും അവ എന്താണെന്നും ഇനി എങ്ങനെയാണ് മുന്നോട്ടുപോകേണ്ടതെന്നുമാണ് കേരളീയം 2023 പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത മേഖലകളിലെയും കേരളത്തിന്റെ നേട്ടങ്ങളെ അണിനിരത്തി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ ചേർന്ന സ്വാഗതസംഘം യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വൻ സുരക്ഷാ വീഴ്‌ച: യുവാവ് വേദിയിലേക്ക് ഓടിക്കയറി

നമ്മുടെ നാട് ഇന്നെവിടെ എത്തി നിൽക്കുന്നു, ഇനി എങ്ങോട്ടുപോകണം എന്ന കാര്യങ്ങൾക്കുള്ള സംഭാവനകൾ നൽകാനാണ് രാജ്യാന്തര പ്രശസ്തർ അടക്കമുള്ളവർ കേരളീയം പരിപാടിയിലെ 25 സെമിനാറുകളിലായി അണിനിരക്കുന്നത്. നവകേരളം സൃഷ്ടിക്കുന്നതിനായി വിവിധ മേഖലകളിൽ എന്തൊക്കെ നടപ്പാക്കാമെന്ന് ഇതിന്റെ ഭാഗമായി അവതരിപ്പിക്കും. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പരിപാടിയല്ല. എല്ലാവരുടേയും പരിപാടിയാണ്. നടക്കണമെന്നു ജനങ്ങളാകെ ആഗ്രഹിക്കുന്ന പരിപാടിയാണ്. എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ടു മുന്നോട്ടുപോകണം. ആരെങ്കിലും എതിർക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നാലെ പോകേണ്ടതില്ല. ഇനിയുള്ള ദിവസങ്ങൾ വിശ്രമരഹിതമായി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയം സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായ ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, കേരളീയം സ്വാഗതസംഘം അധ്യക്ഷനായ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ഡോ ആർ ബിന്ദു, വീണാ ജോർജ്, ജി ആർ അനിൽ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, കേരളീയം സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനറായ ചീഫ് സെക്രട്ടറി ഡോ വി വേണു, കേരളീയം സ്വാഗതസംഘം കൺവീനറായ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, കലാ സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ള പൗരപ്രമുഖർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ 21 സബ്കമ്മിറ്റികളും പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പ്: അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകളിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button