ബംഗളുരു: കാവേരി നദിജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം. തീവ്ര കന്നഡ സംഘടനകളാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.ചൊവ്വാഴ്ച ബംഗളൂരു നഗരത്തില്‍ കര്‍ണാടക ജലസംരക്ഷണസമിതി ആഹ്വാനം ചെയ്ത ബന്ദിന് പുറമെയാണ് കന്നഡ സംഘടനകള്‍ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയിലെ ബന്ദിന് പൊതു-സ്വകാര്യ ഗതാഗത യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ വാഹനഗതാഗതം തടസപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കെഎസ്ആര്‍ടിസി, ബിഎംടിസി ബസുകള്‍ സര്‍വീസ് നടത്തില്ല.
Read Also: സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം
തമിഴ്‌നാടിന് 15 ദിവസത്തേക്ക് 5000 ക്യൂസെക് വീതം അധികജലം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ ജലം വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമായത്.
Leave a Comment