IdukkiNattuvarthaLatest NewsKeralaNews

ജനവാസമേഖലയിൽ കരടിയിറങ്ങി: ക്യാമറകൾ സ്ഥാപിച്ചു

തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് റോഡ് കുറുകെ കടന്ന് കരടി പോകുന്നത് ഒന്നാം മൈലിലെ വ്യാപാരിയായ സാജൻ കണ്ടത്

കുമളി: ജനവാസമേഖലയായ അട്ടപ്പള്ളത്ത് കരടിയിറങ്ങി. കരടിയെ കണ്ട വിവരം നാട്ടുകാരെയും വനപാലകരെയും അറിയിച്ചതോടെ പ്രദേശമാകെ വ്യാപക തിരച്ചിൽ നടന്നു.

Read Also : ലോക്‌സഭാ തെരഞ്ഞെടുപ്പ്: അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകളിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് റോഡ് കുറുകെ കടന്ന് കരടി പോകുന്നത് ഒന്നാം മൈലിലെ വ്യാപാരിയായ സാജൻ കണ്ടത്. രാവിലെ കടയിലേക്ക് പോകാൻ വീട്ടിൽനിന്ന്​ ഇറങ്ങിയതായിരുന്നു സാജൻ. ഇതിനിടെ, പഞ്ചായത്ത് മത്സ്യമാർക്കറ്റിന്‍റെ പിൻഭാഗത്ത് ഒട്ടകത്തലമേടിന്‍റെ അടിവാരം ഭാഗത്ത് നാട്ടുകാർ വീണ്ടും കരടിയെ കണ്ടു. വലുപ്പം കുറഞ്ഞ കരടിയായതിനാൽ ഇതിനൊപ്പം അമ്മക്കരടിയും മറ്റ് കരടി കുഞ്ഞുങ്ങളും കാണാനുള്ള സാധ്യതയും ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്ത് കരടിയെ കണ്ടതോടെ നാട്ടുകാർ വലിയ ഭീതിയിലായി. ജനവാസമേഖലയിൽ കരടിയിറങ്ങിയെന്ന വിവരം ലഭിച്ചതോടെ കുമളി റേഞ്ച് ഓഫീസർ അനിൽകുമാറിന്‍റെ നേതൃത്വത്തിൽ വനപാലകരും തേക്കടിയിൽ നിന്ന്​ ദ്രുത കർമ സേനയും സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ നടത്തി. കരടിയെ കണ്ടെത്താൻ പല ഭാഗങ്ങളിലായി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button