16 ചാ​ക്ക് പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ പിടിച്ചെടുത്തു

മു​ട്ട​ത്ത​റ അ​മ്പ​ല​ത്ത​റ ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഹാ​ഷി​മി​നെ(37)യാ​ണ് പി​ടി​കൂ​ടി​യ​ത്

മെ​ഡി​ക്ക​ൽ​കോ​ള​ജ്: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ണ്ട് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി 16 ചാ​ക്ക് പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ പിടികൂടി. പൂ​ന്തു​റ പൊലീ​സാണ് പി​ടി​കൂടിയത്. ആദ്യ സം​ഭ​വ​ത്തി​ല്‍ മു​ട്ട​ത്ത​റ അ​മ്പ​ല​ത്ത​റ ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഹാ​ഷി​മി​നെ(37)യാ​ണ് പി​ടി​കൂ​ടി​യ​ത്. ശം​ഭു, ഗ​ണേ​ഷ്, കൂ​ള്‍ ലി​പ്പ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് മു​ട്ട​ത്ത​റ ഭാ​ഗ​ത്തുനി​ന്നും പി​ടി​കൂ​ടി​യ​ത്. ഉ​ത്പന്ന​ങ്ങ​ള്‍ കാ​റി​ല്‍ ക​ട​ത്തവെയാണ് പിടിയിലായത്.

Read Also : ഫേസ്ബുക്കിലൂടെ പരിചയം, 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ര​ണ്ടാ​മ​ത്തെ കേ​സി​ല്‍ അ​മ്പ​ല​ത്ത​റ മി​ല്‍​മ പ്ലാ​ന്‍റിനു സ​മീ​പ​ത്ത് ഒ​തു​ക്കി​യി​ട്ട മി​നി ക​ണ്ടെ​യ്‌​ന​ര്‍ വാനിനു​ള്ളില്‍ നിന്നും പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങൾ ഒളിപ്പിച്ച നി​ല​യി​ലാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. ഈ ​വാ​ഹ​ന​ത്തി​ല്‍നി​ന്നും അ​ഞ്ചു ചാ​ക്ക് പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

പൊ​ലീ​സി​നെ ക​ണ്ട പ്ര​തി വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ​താ​ണ് വാ​ഹ​നം പ​രി​ശോ​ധി​ക്കാ​നി​ട​യാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളും പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും സ്റ്റേ​ഷ​നി​ലേ​യ്ക്ക് മാ​റ്റിയിട്ടുണ്ട്.

 

Share
Leave a Comment