തൃശൂർ: തിരുവില്വാമലയിൽ യുവാവിനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതൻ(43) ആണ് മരിച്ചത്.
Read Also : നിജ്ജാര്‍ വധം: യുഎസിലെ ഖാലിസ്ഥാനി സംഘടനകള്‍ക്ക് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു: റിപ്പോര്‍ട്ട്
ഇന്ന് രാവിലെ വില്വാദ്രിനാഥ ക്ഷേത്രക്കുളത്തിൽ ആണ് ഭരതന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയവരാണ് കുളത്തിന്റെ കരയിൽ വസ്ത്രങ്ങളും ചെരുപ്പും കണ്ടത്. തുടർന്ന്, പൊലീസും സ്കൂബാ ടീമും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഭരതന്റെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി ഏഴിന് ഭരതൻ കുളത്തിൽ ഇറങ്ങുന്നത് കണ്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments