KeralaLatest NewsNews

വന്ദേഭാരതിന്റെ വിജയം തെളിയിക്കുന്നത് സിൽവർലൈനിന് കേരളത്തിൽ അത്രമേൽ സാധ്യതയുണ്ടെന്ന്: മന്ത്രി വി അബ്ദുറഹിമാൻ

കാസർഗോഡ്: വന്ദേഭാരതിന്റെ വിജയം തെളിയിക്കുന്നത് സിൽവർലൈനിന് കേരളത്തിൽ അത്രമേൽ സാധ്യതയുണ്ടെന്നാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. സിൽവർലൈൻ കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും ഭാവി കേരളത്തിന്റെ പാതയാണതെന്നും അബ്ദുറഹിമാൻ അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: പാർട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്തരുത്: കോൺഗ്രസ് നേതാക്കൾക്ക് കർശന നിർദ്ദേശവുമായി കെസി വേണുഗോപാൽ

വേഗതയേറിയ വന്ദേ ഭാരത് ട്രെയിൻ വൻവിജയമാക്കിയ കേരളത്തിലെ ട്രെയിൻ യാത്രികർക്ക് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ഏപ്രിൽ 25നാണ് കേരളത്തിന് ആദ്യത്തെ വന്ദേ ഭാരത് അനുവദിച്ചത്. സംസ്ഥാന സർക്കാർ ഈ സർവീസിനെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു. കേരള ജനത വലിയ ആവേശത്തോടെയാണ് വന്ദേ ഭാരതിനെ സ്വീകരിച്ചത്. എല്ലാ സർവീസിലും നിറയെ യാത്രക്കാരാണ്. തുടക്കത്തിൽ തന്നെ ഇന്ത്യയിൽ ഏറ്റവും ലാഭകരമായ വന്ദേ ഭാരത് സർവീസ് എന്ന സ്ഥാനം നേടാനും കഴിഞ്ഞു. മറ്റു സർവീസുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. വേഗമേറിയ ട്രെയിനുകളോടുള്ള മലയാളിയുടെ താൽപ്പര്യമാണ് ഇതിലൂടെ വെളിപ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: മനുഷ്യ ചിന്തകൾ ഇനി കമ്പ്യൂട്ടറിലും പ്രതിഫലിക്കും! ന്യൂറാലിങ്ക് ചിപ്പ് മനുഷ്യ തലയോട്ടിയിൽ ഘടിപ്പിക്കുന്ന പരീക്ഷണം ഉടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button