ഭുവനേശ്വര്‍:ഒഡിഷയില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ബാലസോര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പിടിക്കപ്പെട്ടവരില്‍ മൂന്നു പേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് മറ്റൊരു പ്രതി പീഡനത്തിന് ഒത്താശ
ചെയ്ത ഹോട്ടല്‍ മാനേജരാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . പെണ്‍കുട്ടിയ്ക്ക് പ്രതികളില്‍ ഒരാളെ മുന്‍പരിചയമുണ്ടായിരുന്നു സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ച് വീട്ടില്‍നിന്ന് ഇറക്കി. തുടര്‍ന്ന് പ്രതികളായ മറ്റുരണ്ടുപേരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പെണ്‍കുട്ടിയെ മൂന്ന് പ്രതികളും ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത് തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് മുതല്‍ നിരന്തരം ബലാത്സംഗത്തിനിരയാക്കി. പിറ്റേദിവസമാണ് ഇവര്‍ പെണ്‍കുട്ടിയെ ഹോട്ടലില്‍നിന്ന് വിട്ടയച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി ദുരനുഭവം വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. അതിന് പിന്നാലെ പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.
വിഷം ഉള്ളില്‍ച്ചെന്ന അവശനിലയിലായ പെണ്‍കുട്ടി ഫക്കീര്‍ മൊഹന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ മൂന്നുപ്രതികളും നിര്‍മാണത്തൊഴിലാളികളാണ്.
Post Your Comments