Latest NewsNewsIndia

വനിതാ സംവരണ ബിൽ: സ്ത്രീകൾക്കിടയിൽ വലിയ സന്തോഷവും പ്രധാന്യവുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കിയതിൽ പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ബിൽ പാസാക്കിയത് സ്ത്രീകൾക്കിടയിൽ വലിയ സന്തോഷവും ആവേശവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ രാജ്യത്തെ സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: കാളയുടെ തലച്ചോറും വൃഷണവും പച്ചയ്ക്ക് കഴിക്കും, പന്നിയുടെ കരള്‍ ചുടുചോരയോടെ അകത്താക്കുന്ന ബോഡിബില്‍ഡറുടെ ജീവിതം

തങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രിയോട് നന്ദി അറിയിക്കണമെന്ന് താൻ റായ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്വീകരിക്കാനെത്തിയ സ്ത്രീകൾ തന്നോട് പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം രാജ്യസഭയിലും ലോക്സഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം പ്രധാനമന്ത്രി നരേന്ദ്രമോദി നേടിക്കൊടുത്തുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടം: ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയ്ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button