രണ്ട് പെൺമക്കളെ മെലറ്റോണിൻ കലർത്തിയ ഗമ്മി ബിയറുകൾ ഉപയോഗിച്ച് മയക്കി കൊലപ്പെടുത്തിയ കേസിൽ വടക്കൻ വിർജീനിയയിലെ അമ്മയ്ക്ക് 78 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. വെറോണിക്ക യംഗ്ബ്ലഡ് (38) എന്ന യുവതിയാണ് അറസ്റ്റിലായത്. വെറോണിക്കയുടെ പെൺമക്കളായ ഷാരോൺ കാസ്ട്രോ (15), ബ്രൂക്ക്ലിൻ യങ്ബ്ലഡ് (5) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മക്ലീനിലെ അവരുടെ അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു കൊലപാതകം. 2018 ഓഗസ്റ്റിൽ ആണ് സംഭവം.
രണ്ട പെൺമക്കളെയും വെറോണിക്ക തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. 911 എന്ന നമ്പറിൽ വിളിച്ച് തന്റെ അമ്മ വെടിവെച്ചിട്ടുണ്ടെന്ന് ഷാരോൺ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. ബിയറിൽ ഗുളിക നൽകി യുവതി മക്കളെ ഇരുവരെയും മയക്കി കിടത്തുകയായിരുന്നു ആദ്യം ചെയ്തത്. ശേഷം ഉറക്കത്തിൽ ഇരുവരെയും വെടിയുതിർക്കുകയായിരുന്നു. ഷാരോൺ മാത്രം ഞെട്ടിയെഴുന്നേറ്റ്, 911 ലേക്ക് വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. ശേഷമാണ് പെൺകുട്ടി മരണപ്പെട്ടത്.
വെള്ളിയാഴ്ച ശിക്ഷിക്കപ്പെടുന്നതിന് മുമ്പ്, യംഗ്ബ്ലഡ് തന്റെ പെൺമക്കളെക്കുറിച്ചും അവരെ വളർത്തിയെടുക്കാൻ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നു സംസാരിച്ചു. രണ്ട് കൊലപാതക ശിക്ഷകൾ തുടർച്ചയായി നടപ്പാക്കുന്നതിനുപകരം ഒരേസമയം നടപ്പാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ഇത് ശിക്ഷ 78 വർഷത്തിൽ നിന്ന് 42 വർഷമായി കുറയ്ക്കും. ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി ജഡ്ജി റാണ്ടി ബെല്ലോസ് ജൂറിയുടെ ശുപാർശ കുറയ്ക്കാൻ ഒരു കാരണവും കണ്ടില്ലെന്ന് അറിയിച്ചു.
Post Your Comments