ThiruvananthapuramKeralaNattuvarthaLatest NewsNews

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കേന്ദ്ര വേട്ടയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്ന് വി മുരളീധരൻ

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. അന്വേഷണം കേന്ദ്ര വേട്ടയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്ന് മുരളീധരൻ പറഞ്ഞു. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘കരുവന്നൂരിലെ 150 കോടിയുടെ ബാങ്ക് കൊള്ളയെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര വേട്ടയാണെന്നാണു മുഖ്യമന്ത്രി പറയുന്നത്. കേന്ദ്ര വേട്ടയെന്ന ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ മതി. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതു പാവപ്പെട്ടവരാണ്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണ്. 150 കോടി ചെറിയ തുകയല്ലേ എന്നാണ് ഒരു മന്ത്രി ചോദിക്കുന്നത്. സാധാരണക്കാരൻ അവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുന്ന പണമാണ് കൊള്ളയടിച്ചത്, ‘ വി മുരളീധരൻ വ്യക്തമാക്കി.

പ്രസംഗത്തിനിടെ അനൗൺസ്മെന്റ് തടസം: പിണങ്ങി ഇറങ്ങിപ്പോയതല്ല, വിശദീകരിച്ച് മുഖ്യമന്ത്രി

‘എസി മൊയ്തീന് ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ് ഒളിച്ചുനടക്കുന്നത്. മൊയ്തീന് ഒരു ഉത്തരവാദിത്തവും ഇക്കാര്യത്തിൽ ഇല്ലെങ്കിൽ ഇഡിയുടെ മുൻപിൽ ഹാജരായിക്കൂടെ, ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൂടെ. സമാനമായ കേസുകളിൽ ഇഡി ആർക്കെതിരെയും കള്ളക്കേസ് എടുത്തിട്ടില്ല. ഈ കള്ളന്മാർ ഇഡിയെ പേടിച്ചു നടക്കുകയാണ്. ഇഡി പിടിച്ചുകഴിഞ്ഞാൽ അകത്താണ്. അറസ്റ്റ് ചെയ്തശേഷം തെളിവ് അന്വേഷിക്കുന്നവരല്ല, തെളിവു കിട്ടയതിന് ശേഷമാണ് ഇഡിയുടെ തുടർനടപടികള്‍, ’ വി മുരളീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button