Latest NewsNewsIndia

പുരി-റൂർക്കേല വന്ദേ ഭാരത് എക്സ്പ്രസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും, സർവീസുകൾ സെപ്റ്റംബർ 25 മുതൽ

പുലർച്ചെ 5:00 മണിക്ക് പുരിയിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ 12:45-ന് റൂർക്കേലയിൽ എത്തിച്ചേരും

ഒഡീഷയുടെ രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിക്കുക. നാളെ ഫ്ലാഗ് ഓഫ് ചെയ്യുമെങ്കിലും, സെപ്റ്റംബർ 25 മുതലാണ് സർവീസുകൾ ആരംഭിക്കുക. പുതിയ സെമി-ഹൈ സ്പീഡ് ട്രെയിൻ പുരിക്കും റൂർക്കേലയ്ക്കും ഇടയിൽ ഭുവനേശ്വറിലൂടെയാണ് സർവീസ് നടത്തുന്നത്. ഖുർദാ റോഡ്, ഭുവനേശ്വർ, കട്ടക്, ധേൻകനൽ, അംഗുൽ, സംബൽപുർ സിറ്റി, ജാർസുഗുഡ എന്നീ 7 സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.

പുലർച്ചെ 5:00 മണിക്ക് പുരിയിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ 12:45-ന് റൂർക്കേലയിൽ എത്തിച്ചേരും. മടക്കയാത്ര ഉച്ചയ്ക്ക് 2:10-ന് റൂർക്കേലയിൽ നിന്നും പുറപ്പെട്ട് രാത്രി 9:40-ന് പുരിയിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഒരു എക്സിക്യൂട്ടീവ് എസി ചെയർകാർ, 7 എസി ചെയർകാർ എന്നിവയാണ് ട്രെയിനിൽ ഉള്ളത്. ഈ വർഷം മെയ് 18-നാണ് ഒഡീഷയ്ക്ക് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ലഭിച്ചത്. 16 കോച്ചുകൾ ഉള്ള ഈ ട്രെയിൻ പുരി- ഹൗറ റൂട്ടിലാണ് സർവീസ് നടത്തുന്നത്.

Also Read: പഞ്ചാബിലെ റാവൽപിണ്ടിയിൽ ഭീകരാക്രമണ ശ്രമം: 13 ഐ.എസ്.ഐ.എസ് ഭീകരർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button