Latest NewsNewsIndiaInternational

പഞ്ചാബിലെ റാവൽപിണ്ടിയിൽ ഭീകരാക്രമണ ശ്രമം: 13 ഐ.എസ്.ഐ.എസ് ഭീകരർ പിടിയിൽ

ലാഹോർ: പഞ്ചാബ് പ്രവിശ്യയിലെ പ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി പാകിസ്ഥാൻ നിയമ നിർവ്വഹണ ഏജൻസി. ഭീകരാക്രമണത്തിന് ശ്രമം നടത്തിയ നിരോധിത ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്), തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്നിവയിൽ പെട്ട 13 ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് പോലീസിലെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്‌മെന്റ് ആണ് വിവരം പുറത്തുവിട്ടത്.

പ്രവിശ്യയിലെ വിവിധ ജില്ലകളിലായി 83 ഇന്റലിജൻസ് ഓഫീസർമാർ പോലീസുമായി സഹകരിച്ച് ഓപ്പറേഷനുകൾ നടത്തി. തീവ്രവാദവുമായി ബന്ധപ്പെട്ട എന്ത് അനിഷ്‌ട സംഭവങ്ങളും ഉണ്ടായാൽ ഉടൻ നടപടി എടുക്കുന്നതിന് വേണ്ടിയായിരുന്നു ഓപ്പറേഷൻ. ഫലപ്രദമായി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും മറ്റ് നിരോധിത വസ്തുക്കളുമായി 13 തീവ്രവാദികളെ സംഘം പിടികൂടി. പിടിയിലായ ഭീകരർ ഐഎസ്ഐഎസ് (ദാഇഷ്), ടിടിപി, തെഹ്‌രീക് ജാഫറിയ പാകിസ്ഥാൻ, ലഷ്‌കർ ഇ ഝാങ്‌വി എന്നീ തീവ്രവാദ സംഘടനകളിൽപ്പെട്ടവരാണെന്ന് സിടിഡി അറിയിച്ചു.

പഞ്ചാബിലെ റാവൽപിണ്ടി, അറ്റോക്ക്, ബഹവൽ നഗർ, ലാഹോർ, ജെഹ്ലം, ഷെയ്ഖുപുര, ബഹവൽപൂർ ജില്ലകളിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് തീവ്രവാദ വിരുദ്ധ പൊലീസ് അറിയിച്ചു. 5 കിലോ സ്‌ഫോടകവസ്തുക്കൾ, ഒരു ഐഇഡി ബോംബ്, 29 ഡിറ്റണേറ്ററുകൾ, 49 അടി സംരക്ഷണ ഫ്യൂസ് വയർ, പ്രൈമ കാർഡുകൾ, ഒരു പിസ്റ്റൾ, 80 ബുള്ളറ്റുകളുള്ള ഒരു എസ്എംജി റൈഫിൾ, നിരോധിത സാഹിത്യങ്ങൾ എന്നിവ ഭീകരരുടെ കൈവശം നിന്ന് പോലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button