Latest NewsNewsIndia

‘അവയവദാതാക്കളുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തും’: എം കെ സ്റ്റാലിൻ

ചെന്നൈ: അവയവദാനം നടത്തുന്നവരുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അവയവദാനത്തിൽ തമിഴ്‌നാടാണ് രാജ്യത്തെ മുൻനിര സംസ്ഥാനമെന്നു ഇതിലൂടെ നൂറുകണക്കിന് രോഗികൾക്ക് പുതുജീവൻ നൽകാൻ സാധിച്ചതായും മുഖ്യമന്ത്രി സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.

വീണാ ജോര്‍ജിനെതിരെ അധിക്ഷേപ പരാമർശം: കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍
‘ദുരന്തമായ സാഹചര്യത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നിട്ടിറങ്ങിയ കുടുംബങ്ങളുടെ നിസ്വാർത്ഥ ത്യാഗമാണ് ഈ നേട്ടം സാധ്യമാക്കിയത്. അവയവദാതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ത്യാഗത്തെ മാനിക്കുന്നതിനായാണ് സംസ്‌കാര ചടങ്ങുകൾക്ക് സംസ്ഥാന ബഹുമതി നൽകാൻ സർക്കാർ തീരുമാനിച്ചത്,’ ” സ്റ്റാലിൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button