KeralaLatest NewsNews

നിപ: കോഴിക്കോട് നിന്ത്രണങ്ങളിൽ ഇളവ് വന്നേക്കും, നിർണായക യോഗം ഇന്ന്

കോഴിക്കോട്: നിപയുടെ ആശങ്ക അകലുന്ന സാചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏര്‍പ്പെടുത്തിയ നിന്ത്രണങ്ങളിൽ ഇളവ് വന്നേക്കും. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓൺലൈനാക്കി മാറ്റിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകാനാണ് സാധ്യത. ജില്ലയിൽ നിലവില്‍ പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ട്.

ജില്ലയിൽ ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് ആണ്. നിലവിൽ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ ഐസൊലേഷനിൽ കഴിയുകയാണ്. ഇന്നലെ 66 പേരെക്കൂടി സമ്പർക്ക പട്ടിയിൽ നിന്ന് ഒഴിവാക്കി. ആകെ 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്നും മറ്റുള്ള 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button