Latest NewsNewsIndia

കിടക്കുന്നതിന് മുൻപ് ഇരുവരും സംസാരിച്ചത് ഹണിമൂൺ ട്രിപ്പിനെ പറ്റി, മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണ സാരിയിൽ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട്ടിലെ റാണിപ്പെട്ട് സ്വദേശിയായ ശരവണനെയാണ് (27) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരവണനും ചെങ്കൽപെട്ട് സ്വദേശിയായ 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം രണ്ടു ദിവസം മുമ്പായിരുന്നു നടന്നത്. ഭാര്യയാണ് ശരവണനെ മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്.

കുട്ടിക്കാലം മുതൽക്കേ ഇരുവരും കൂട്ടുകാരായിരുന്നു. പരിചയം പ്രണയമായി മാറി. വീട്ടിൽ അറിയിച്ചപ്പോൾ ആർക്കും എതിർപ്പുണ്ടായിരുന്നില്ല. തുടർന്ന് ഇരുവരും വിവാഹിതരായി. ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. കിടക്കുന്നതിന് മുൻപ് ഹണിമൂൺ ട്രിപ്പിനെ കുറിച്ചായിരുന്നു ശരവണൻ യുവതിയോട് സംസാരിച്ചിരുന്നത്. മണിക്കൂറുകൾ കഴിഞ്ഞ് യുവാവ് ആത്മഹത്യ ചെയ്തു.

യുവതി ഇന്നലെ പുലർച്ചെ എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആവശ്യപ്പെട്ട് ശ്രാവണന്റെ കുടുംബം ചെങ്കൽപെട്ട് പൊലീസിന് പരാതി നൽകി. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button