സംസ്ഥാനത്ത് 20 ശതമാനം എഥനോള്‍ (ഇ-20) ചേർത്ത പെട്രോൾ കൂടുതൽ പമ്പുകളിൽ ലഭ്യമായി തുടങ്ങി. ഡിമാൻഡ് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നൂറോളം പെട്രോൾ പമ്പുകളിലാണ് ഇ-20 വിതരണം ആരംഭിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പുകളിലാണ്. രാജ്യത്ത് ഈ വർഷം ഫെബ്രുവരി മുതലാണ് എഥനോൾ ചേർത്ത പെട്രോളിന്റെ വിൽപ്പന ആരംഭിച്ചിരുന്നതെങ്കിലും, കേരളത്തിൽ മൂന്ന് മാസം മുൻപാണ് ഇവ എത്തിയത്. 2025 ഓടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 20 ശതമാനം എഥനോള്‍ അടങ്ങിയ പെട്രോൾ വിൽക്കാനാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം.
എഥനോൾ അടങ്ങിയ പെട്രോളിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ചില പരിമിതികൾ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുള്ള വാഹനങ്ങളിൽ പലതിനും 20 ശതമാനം എഥനോള്‍ ചേർത്ത പെട്രോൾ ഉപയോഗിക്കാൻ സാധിക്കില്ല. കൂടാതെ,ഫ്ലക്സ് എൻജിൻ ഘടിപ്പിച്ചാൽ മാത്രമാണ് പുതിയ വാഹനങ്ങളിൽ ഇ-20 ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇരുചക്ര വാഹനങ്ങൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടാൻ സാധ്യത. പഴയ ഇരുചക്ര വാഹനങ്ങളിൽ ഇ-20 ഉപയോഗിക്കണമെങ്കിൽ എൻജിനിലും മറ്റ് ഘടകങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടി വരും.
Also Read: നിപ: കോഴിക്കോട് നിന്ത്രണങ്ങളിൽ ഇളവ് വന്നേക്കും, നിർണായക യോഗം ഇന്ന്
Post Your Comments