YouthLatest NewsNewsLife StyleHealth & Fitness

കാളയുടെ തലച്ചോറും വൃഷണവും പച്ചയ്ക്ക് കഴിക്കും, പന്നിയുടെ കരള്‍ ചുടുചോരയോടെ അകത്താക്കുന്ന ബോഡിബില്‍ഡറുടെ ജീവിതം

സ്വന്തം ഭാര്യയെ ലിവര്‍ ക്യൂൻ എന്നാണ് ബ്രയാൻ അഭിസംബോധന ചെയ്യുന്നത്.

ബോഡിബില്‍ഡർമാരുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സ് ഉള്ള ഒരു ബോഡി ബിൽഡർ ആണ് ലിവര്‍ കിംഗ് എന്നറിയപ്പെടുന്ന ബ്രയാൻ ജോണ്‍സൺ.

പന്നിയുടെ കരള്‍ കൂടുതലായി ഭക്ഷിച്ച്‌ ഉണ്ടാക്കിയെടുത്തതാണ് തന്റെ മസിലുകള്‍ എന്നാണ് ബ്രയാൻ പറയുന്നത്. കാളയുടെ തലച്ചോര്‍, വൃഷണം എന്നിവ പച്ചയോടെ ചുടുചോരയ്‌ക്കൊപ്പം അകത്താക്കുന്ന വീഡിയോകള്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ബ്രയാൻ പുറത്തുവിട്ടു. സ്വന്തം ഭാര്യയെ ലിവര്‍ ക്യൂൻ എന്നാണ് ബ്രയാൻ അഭിസംബോധന ചെയ്യുന്നത്.

read also: ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടം: ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയ്ക്ക് ദാരുണാന്ത്യം

1977 ഏപ്രില്‍ 7ന് അമേരിക്കയിലെ സാൻ ആന്റോണിയയിൽ ജനിച്ച ബ്രയാൻ ജോണ്‍സണ്‍ നാല് കമ്പനികളുടെ സിഇഒ ആണെന്നാണ് വിവരം. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. മറ്റു കുട്ടികളെ അപേക്ഷിച്ച്‌ ചെറിയ ശരീരമായിരുന്നതിനാല്‍ കൂട്ടുകാര്‍ പലപ്പോഴും കളിയാക്കുമായിരുന്നത്രേ. അതിൽ നിന്നുമാണ് ഒരു ബോഡി ബിൽഡർ ആയതെന്നു ബ്രയാൻ മുൻപ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button